ADVERTISEMENT

ദുബായ്∙ അങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട ചിരിക്കുടുക്ക െഎസിൻ ഹാഷ് ഹോളിവുഡിലുമെത്തി. നിഴലിലൂടെ മലയാള സിനിമയിലെത്തിയ കുട്ടിത്താരം ഇനി ഇംഗ്ലീഷ് ചിത്രങ്ങളുടെ പ്രേക്ഷകരുടെയും മനംകവരും. ദുബായിലെ രാജ്യാന്തര മോഡലും മലയാളിയുമായ ഐസിൻ 'നോർത്ത് ഓഫ് ദ് ടെൻ' എന്ന ചിത്രത്തിലൂടെയാണു ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ ത്യാഗത്തിന്റെയും വിജയത്തിന്റെയും കഥപറയുന്ന കോമഡി ചിത്രമാണ് നോർത്ത് ഓഫ് ദ് ടെൻ. 

ഷിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിൻ അഭിനയിച്ചത്. 

Iisin

അമേരിക്കക്കാരനായ റെയാൻ ലാമെർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓസ്കാർ അവാർഡ് ജേതാവ് ടെറൻസ് ജെ, ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്‌ലി ആംസ്ട്രോങ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഒട്ടേറെ ഇംഗ്ലീഷ്,അറബിക് പരസ്യചിത്രങ്ങളിൽ അഭിനയിച്ച ഐസിൻ, കുഞ്ചാക്കോ ബോബനും നയൻതാരക്കുമൊപ്പം നിഴൽ എന്ന ചിത്രത്തിൽ ചെയ്ത നിധിൻ എന്ന കഥാപാത്രം  പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. 

 

തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത നിഴൽ 'നീട' എന്ന പേരിൽ ഇൗ മാസം 23ന്  ഒടിടിയിൽ റിലീസ് ചെയ്യും. അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിൽ മൂന്നാം ക്‌ളാസ്സ് വിദ്യാർത്ഥിയായ ഐസിൻ, ദുബായിൽ സോഷ്യൽ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും അബൂദാബിയിൽ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ്.

English Summary: Isin Hash to act in hollywood movie

 

 

 

 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com