ADVERTISEMENT

മനാമ∙ മഹാമാരിയുടെ പ്രതിസന്ധികാലത്തു പെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു, കൊല്ലം പ്രവാസി അസ്സോസിയേഷൻ ബലിപെരുന്നാൾ ദിനത്തിൽ മുഹറഖിലെ തൊഴിലാളികളുടെ താമസസ്ഥലത്തു പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. 

ജൂലൈ 22 നു കെ.പി.എ സിത്ര, ഹിദ്ദ് ഏരിയകളുടെ നേതൃത്വത്തിൽ ബിഡിഎഫ് ഹോസ്പിറ്റലിൽ വച്ച് കെ.പി.എ സ്നേഹസ്പർശം നാലാമത് രക്തദാന ക്യാംപും സംഘടിപ്പിക്കുന്നു. ഭക്ഷണ വിതരണത്തിന് കെ.പി.എ. പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, നിഹാസ് പള്ളിക്കൽ, അജിത് ബാബു, അനോജ് മാസ്റ്റർ, രജീഷ് പട്ടാഴി എന്നിവർ നേതൃത്വം കൊടുത്തു. ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് നൽകി വരുന്ന ഡ്രൈ റേഷൻ തുടരുമെന്നു ഭാരവാഹികൾ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com