ADVERTISEMENT

ദോഹ∙ഈദ് അവധി ദിനങ്ങളിൽ പൊതു ശുചിത്വം ഉറപ്പാക്കാൻ നഗരസഭ പരിസ്ഥിതി മന്ത്രാലയം നീക്കിയത് 1,262 ടൺ മാലിന്യം.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ നഗരസഭകളുടെ ശുചീകരണ ക്യാംപെയ്‌നിലൂടെ ഈദ് ഗാഹുകൾ, പബ്ലിക് പാർക്കുകൾ, കടൽ തീരങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയധികം മാലിന്യം നീക്കിയത്.

ഈദ് പ്രാർഥനകൾക്കായി സജ്ജീകരിച്ച ഈദ് ഗാഹുകളിൽ നിന്ന് 1,066 ടൺ, പബ്ലിക് പാർക്കുകളിൽ നിന്ന് 21 ടൺ, ബീച്ചുകളിൽ നിന്ന് 175 ടൺ എന്നിങ്ങനെയാണ് മാലിന്യം നീക്കിയത്. എല്ലായിടങ്ങളിലും മാലിന്യം നിക്ഷേപിക്കാനായി 1,065 മാലിന്യ പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.

English Summary : MME collects 1,262 tonnes of waste ahead of Eid

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com