ADVERTISEMENT

ദുബായ്∙ സ്വദേശി യുവാവിനെ കൊലപ്പെടുത്തിയ ചൈനക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫുജൈറ ഇൗദ് ഗാഹിന് പിറകുവശത്തായിട്ടാണ് 39കാരന്റെ മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂറിനകം 31കാരനായ പ്രതിയെ പൊലീസ് പിടികൂടി. 

 

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇൗദ് ഗാഹിന് പിറകുവശത്ത് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചതിനെ തുടർന്നാണു പൊലീസ് സ്ഥലത്തെത്തിയത്. മൃതദേഹം  ഫോറൻസിക് പരിശോധന നടത്തിയപ്പോൾ കൊലപാതകമാണെന്നു മനസിലായെന്നു പൊലീസ് ഡയറക്ടർ ജനറൽ ബ്രി.ഹാമിദ് മുഹമ്മദ് അൽ യമഹി പറഞ്ഞു. തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രി.ജനറൽ മുഹമ്മദ് അഹമദ് അൽ ഷാഇറിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടയാളുടെ വാഹനം പരിശോധിച്ചപ്പോൾ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. പിന്നീട് മോഷണവസ്തുക്കളുമായി പ്രതിയെ പിടികൂടി.

 

ഇൗദ് ഗാഹിന് പിറകുവശത്തെ വെളിച്ചമില്ലാത്ത വിജനമായ സ്ഥലത്തായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ വാഹനം എൻജിൻ ഒാഫ് ചെയ്യാതെ പാർക്ക് ചെയ്തിരുന്നത്. വാഹനത്തിന്റെ പിൻസീറ്റിലിരുന്ന പ്രതി നേരത്തെ ഒരു വില്ലയിൽ നിന്നു മോഷ്ടിച്ച തോക്ക് ഉപയോഗിച്ചായിരുന്നു വെടിവച്ചത്. വാഹനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പ്രതി വെടിവച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് യുവാവിൻ്റെ കൈവശമുണ്ടായിരുന്ന പഴ്സും വിലപിടിപ്പുള്ള വസ്തുക്കളെല്ലാം മോഷ്ടിച്ചു സ്ഥലം വിട്ടു. പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയി പൊലീസ് മൊഴി രേഖപ്പെടുത്തി.

English Summary: Police arrested Chinese man for killing youth in Fujjaira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com