ദോഹ- തിരുച്ചിറപ്പള്ളി വിമാനം ഓഗസ്റ്റ് 7 മുതൽ

flight
SHARE

ദോഹ∙ദോഹയിൽ നിന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള വിമാന സർവീസിന് ഓഗസ്റ്റ് ഏഴിന് തുടക്കമാകും.

ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ദോഹ-തിരുച്ചിറപ്പള്ളി സർവീസ്. ശനിയാഴ്ചകളിൽ പുലർച്ചെ 0.35ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന 6ഇ8928 ഇൻഡിഗോ വിമാനം രാവിലെ 7.35ന് തിരുച്ചിറപ്പള്ളിയിലെത്തും. തിരുച്ചിറപ്പള്ളിയിൽ നിന്ന് രാവിലെ 8.45ന് പുറപ്പെടുന്ന വിമാനം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 10.55ന് എത്തും. 180 സീറ്റുകളുള്ള എ320 വിമാനമാണ് സർവീസ് നടത്തുന്നത്. ഇൻഡിഗോയുടെ വെബ്‌സൈറ്റിൽ ഓഗസ്റ്റ് ഏഴിന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 545 റിയാൽ ആണ്.

അടുത്തിടെ ദോഹ-ലക്‌നോ സർവീസിനും ഇൻഡിഗോ തുടക്കമിട്ടിരുന്നു. കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മാത്രമാണ് നിലവിൽ ദോഹയിൽ നിന്ന് ഇൻഡിഗോ സർവീസുള്ളത്. 

ലക്‌നോ, ഡൽഹി, മുംബൈ, ചെന്നൈ, ബംഗലുരു, ഹൈദരാബാദ് എന്നിവയാണ് ഇൻഡിഗോ സർവീസുള്ള മറ്റ് ഇന്ത്യൻ നഗരങ്ങൾ.

English Summary : Weekly Flight service from Doha to Trichy from August 7th

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS