ADVERTISEMENT

ദോഹ∙ ഖത്തറില്‍ 106 കമ്യൂണിറ്റി കേസുകള്‍ ഉള്‍പ്പെടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 196 പേര്‍ക്ക്. 122 പേര്‍ സുഖം പ്രാപിച്ചു. പുതിയ മരണങ്ങളില്ല.   196 പേരില്‍ 90 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരാണ്. സമീപകാലത്തെ അപേക്ഷിച്ച് കോവിഡ് പ്രതിദിന സംഖ്യയില്‍ ഇന്ന്  ഗണ്യമായ വര്‍ധനയാണുണ്ടായത്. 

 

നീണ്ട ആഴ്ചകളിലായി 150 ല്‍ താഴെയായിരുന്നു കോവിഡ് പോസിറ്റീവ്. നിലവിലെ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം 1,634 ആയി ഉയര്‍ന്നു. ഇവരില്‍ 62 പേര്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും 31 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. മരണസംഖ്യ 600.

രാജ്യത്ത് ഇതുവരെ 22,85,390 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

English Summary: 196 more people tested Covid positive in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com