ADVERTISEMENT

അബുദാബി∙ കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നിർത്തിവച്ച ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാൻസ്പോർട് ബസ് സർവീസ് പുനരാരംഭിച്ചു. എന്നാൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല. 

നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്നും (ഡിബി1) മുസഫ ഷാബിയ ബസ് സ്റ്റേഷനിൽനിന്നും (ഡിബി2) രണ്ടു ബസുകളാണ് സർവീസ് നടത്തുന്നത്. ദിവസേന രാവിലെ 6 മുതൽ രാത്രി 9 വരെ ഒരു മണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടാകും. അബുദാബിയിൽനിന്ന് അൽസംഹ വഴി ദുബായ് ജബൽഅലിയിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ യാത്രക്കാരെ എത്തിക്കും. 

25 ദിർഹമാണ് നിരക്ക്. ദുബായിൽനിന്ന് അബുദാബിയിലേക്കു യാത്രക്കാരെ എടുക്കില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡം കർശനമാക്കിയതിനാലാണ് ഇതെന്നാണ് സൂചന. പെരുന്നാളിനോടനുബന്ധിച്ച് ദുബായ് സർവീസ് ആരംഭിച്ചത് ഒട്ടേറെ യാത്രക്കാർക്ക് അനുഗ്രഹമായി.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അബുദാബി ബസ് സർവീസ് കൂടി ആരംഭിച്ചാലേ പോയവർക്ക് തിരിച്ചെത്താനാകൂ. ഇല്ലെങ്കിൽ ടാക്സിയെയോ വാഹനമുള്ള പരിചയക്കാരെയോ ആശ്രയിക്കേണ്ടിവരും.

English Summary : Bus service from Abu-Dhabi to Dubai restarted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com