ADVERTISEMENT

ദുബായ്∙ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ദുബായ് പൊലീസ് കൈകാര്യം ചെയ്തത് 12 ലക്ഷം ഫോൺ വിളികൾ. അടിയന്തര വിഭാഗമായ 999 ഹോട് ലൈനിലേയ്ക്ക്  1.17 ദശലക്ഷം വിളികളെത്തിയപ്പോൾ, അടിയന്തരമല്ലാത്ത കാര്യത്തിന് 901 നമ്പരിലേയ്ക്ക് 379,122 പേരും വിളിച്ചു. 

Dubai-Police-handle-12

 

10 സെക്കൻഡുകൾക്കകമാണ് 99.6% അടിയന്തര ആവശ്യങ്ങൾക്ക് മറുപടി പറഞ്ഞത്. അതേസമയം, കഴിഞ്ഞ വർഷം  1.09 ദശലക്ഷം അത്യാവശ്യ വിളികളായിരുന്നു പൊലീസിനെ തേടിയെത്തിയത്. വളരെ അടിയന്തരമായ സ്ഥലങ്ങളിലേയ്ക്ക് 2.33 മിനിറ്റ് കൊണ്ടായിരുന്നു പൊലീസ് ചീറിപ്പാഞ്ഞെത്തിയത്. സാധാരണഗതിയിൽ 6 മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലങ്ങളാണിത്. 15 മിനിറ്റ് കൊണ്ട് എത്തേണ്ടിടങ്ങളിൽ 10.17 മിനിറ്റിനകം എത്തി. അരമണിക്കൂറോളമെടുത്ത് എത്തേണ്ട അടിയന്തരമല്ലാത്ത സ്ഥലങ്ങളിൽ പൊലീസ് പട്രോൾ സംഘം 10.45മിനിറ്റ് കൊണ്ടെത്തിയതായും അറിയിച്ചു. 901 എന്ന നമ്പരിലേയ്ക്കുള്ള അത്യാവശ്യമല്ലാത്ത  94.42 ഫോൺ വിളികൾക്ക് 20 സെക്കൻഡ് കൊണ്ട് മറുപടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com