ADVERTISEMENT

ദോഹ∙ 2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഡിസൈൻ പതിപ്പിച്ച ഖത്തറിന്റെ തനത് ഉൽപന്നങ്ങളുടെ ഡിസൈൻ, നിർമാണം, റീട്ടെയ്ൽ എന്നിവയ്ക്കുള്ള ലൈസൻസ് ഖത്തരി കമ്പനിയായ ബ്ലാക്ക് ആരോയ്ക്ക്.

black-arrow-ic

ഫിഫയാണ് 2022 ലോകകപ്പിലേക്കായി 'ഖത്തരി കൾചറൽ ഗിഫ്റ്റ്‌സ് ആൻഡ് നോവൽറ്റീസ്' ലൈസൻസ് ഖത്തരി കമ്പനിയായ ബ്ലാക്ക് ആരോ ഗിഫ്റ്റ്-നോവൽറ്റീസ് ഡിവിഷന് നൽകിയത്. പുതുമയാർന്ന ഡിസൈനിലും ഉയർന്ന ഗുണമേന്മയിലും ഖത്തറിന്റെ പൈതൃകവും സാംസ്‌കാരികതയും പ്രതിഫലിപ്പിച്ചുള്ള ബ്ലാക്ക് ആരോയുടെ ഉൽപന്നങ്ങൾ ഇതിനകം ആഗോള വിപണിയിൽ ശ്രദ്ധേയമാണ്. 

ബ്ലാക്ക് ആരോ പുറത്തിറക്കുന്ന പരമ്പരാഗത ശൈലിയിലുള്ള ഗാർഹിക അക്‌സസറീസ്, ഫാഷൻ അനുബന്ധ ഉൽപന്നങ്ങൾ, കൃത്രിമ രത്‌നങ്ങളും ലോഹങ്ങളും കൊണ്ട് നിർമിച്ച ആഭരണങ്ങൾ, ഗെയിമുകൾ തുടങ്ങി വ്യത്യസ്ത ഉൽപന്നങ്ങളിൽ ഫിഫ ലോകകപ്പ് ഖത്തറിന്റെ ഡിസൈനും ബ്രാൻഡിങ്ങുമാകും ഉണ്ടാകുക. ഇതിന് പുറമേ ഒന്നിലധികം വിതരണ ശൃംഖലകളിലൂടെ കോർപറേറ്റ് മുതൽ ഹൈ-എൻഡ് ഔട്ട്‌ലറ്റുകളിൽ വരെ ലോകകപ്പ് ബ്രാൻഡിങ് ഉൽപന്നങ്ങളുടെ അപൂർവ ശേഖരങ്ങൾ എത്തിക്കാനുള്ള ലൈസൻസും ബ്ലാക്ക് ആരോയ്ക്കാണ്.

English Summary : FIFA appoints Black Arrow 'Qatari Cultural Gifts and Novelties' licensee for World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com