sections
MORE

നിവേദനങ്ങൾ ഫലിച്ചു, ആശങ്ക ഒഴിഞ്ഞു; നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം

neet
SHARE

അബുദാബി∙ നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം അനുവദിക്കാനുള്ള തീരുമാനം നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമായി. പ്രവാസി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദവും കുറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ  നാട്ടിൽ പോയി പരീക്ഷ എഴുതാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് മനോരമ വാർത്തയാക്കിയിരുന്നു.  തുടർന്ന് ടി.എൻ. പ്രതാപൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം നൽകിയതിന് പിന്നാലെയാണ് പരീക്ഷാകേന്ദ്രം തുടങ്ങാമെന്ന ഉറപ്പു ലഭിച്ചത്.

സെപ്റ്റംബർ 12നു  നടക്കുന്ന നീറ്റിന് ഓഗസ്റ്റ് 6 ന് അകം അപേക്ഷിക്കണം. അതിനു മുൻപ് യുഎഇ സെന്റർ ഓപ്ഷൻ വെബ്സൈറ്റിൽ ലഭ്യമാകണം. 93 സിബിഎസ്ഇ സ്കൂളുകളും 9 കേരള സിലബസ് സ്കൂളുകളുമുള്ള യുഎഇയിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതുന്നുണ്ട്. എന്നാൽ 21 സിബിഎസ്ഇ സ്കൂളുകൾ മാത്രമുള്ള കുവൈത്തിലാണ് ഇന്ത്യയ്ക്കു പുറത്തെ ഏക പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. 

തുടർന്ന് യുഎഇയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും വിദ്യാർഥികൾ സെന്റർ ആവശ്യപ്പെട്ട് ഓൺലൈൻ നിവേദനം അയച്ചിരുന്നു.യാത്രാവിലക്കുള്ളതിനാൽ ജിസിസി രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്കു കുവൈത്തിലോ നാട്ടിലോ പോയി പരീക്ഷ എഴുതാനാവില്ല. അതുകൊണ്ടുതന്നെ അതതു ഗൾഫ് രാജ്യങ്ങളിൽ എംബസിയുടെ മേൽനോട്ടത്തിൽ പരീക്ഷ നടത്തുന്നത് കൂടുതൽ ഗുണം ചെയ്യും. പരീക്ഷാ കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് നേരത്തേ അറിയിപ്പ് ലഭിക്കാത്തതിനാൽ ഏതാനും കുട്ടികൾ ഇതിനകം നാട്ടിലേക്കു പോയി.

നിലവിൽ ജെഇടി, കീം പരീക്ഷകൾക്കു ദുബായിൽ സെന്ററുണ്ട്. നേരത്തെ ഓൾ ഇന്ത്യ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസിനും കേന്ദ്രമുണ്ടായിരുന്നു. 

യുഎഇയിൽ സെന്റർ ഉണ്ടെങ്കിൽ ചെലവും മാനസിക സമ്മർദവും കുറയ്ക്കാം. സെപ്റ്റംബറിൽ ഭൂരിഭാഗം കോളജുകളും ഉപരിപഠന ക്ലാസ് തുടങ്ങുന്നതിനാൽ ഇനിയും പരീക്ഷ നീട്ടരുതെന്ന അപേക്ഷയുണ്ട്.

കെവിൻ ബിനു കുര്യൻ കോട്ടയം, അബുദാബി സൺറൈസ് സ്കൂൾ

പ്രഖ്യാപനത്തിനൊപ്പം നടപടിയും വേഗത്തിലാക്കിയാൽ ടെൻഷൻഫ്രീയാകും. പഠനത്തിൽ ശ്രദ്ധിക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാനും യാത്ര ഒഴിവാക്കാനും സാധിക്കും.

ഭവിത ശോഭ വിശ്വം, തിരുവനന്തപുരം,  സൺറൈസ് സ്കൂൾ അബുദാബി.

അപേക്ഷിക്കേണ്ട അവസാന തീയതി (ഓഗസ്റ്റ് 6) അടുക്കുന്തോറും നെഞ്ചിടിപ്പ് കൂടുകയാണ്. മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി നാട്ടിൽ പോയി തിരിച്ചെത്താനായില്ലെങ്കിൽ ജോലി നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന രക്ഷിതാക്കളുടെ ദയനീയാവസ്ഥയും പരിഗണിക്കണം. 

മെഹ്നാസ് ഷെഫീഖ് പന്തളം,  അബുദാബി ഇന്ത്യൻ സ്കൂൾ.

English Summary : Indian students request for NEET exam centre in UAE accepted

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA