ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്ത് കരുതൽ നിധി അറബ് രാജ്യങ്ങളിൽ ഏറ്റവും വലുത്. കരുതൽ നിധിയിൽ  ആഗോളതലത്തിൽ മൂന്നാംസ്ഥാനമുള്ള കുവൈത്തിന്റെ ആസ്തി 693 ബില്യൻ ഡോളർ ആണ്. കഴിഞ്ഞ മാർച്ചിന് ശേഷം മാത്രം 29.8% വർധന രേഖപ്പെടുത്തി. മാർച്ച് 31ന് ആസ്തി 533.6 ബില്യൻ ഡോളറായിരുന്നു ശേഖരം.

ഫോബ്സ് മാസികയുടെ പട്ടികയിലെ വിവരം പ്രകാരം കുവൈത്ത് നിക്ഷേപ അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള കരുതൽ നിധിയിൽ പകുതിയും അമേരിക്കയിലാണ് നിക്ഷേപിച്ചിട്ടുള്ളത്.

മിഡിൽ ഈസ്റ്റിലെ പട്ടികയിൽ ആദ്യമുള്ള 10 നിധികൾ ഇവ. പബ്ലിക് ഇൻ‌വസ്റ്റ്മെ‌ന്റ് അതോറിറ്റി, കുവൈത്ത് (692ബില്യൻ ഡോളർ), അബൂദാബി ഇൻ‌വെസ്റ്റ്മെന്റ് അതോറിറ്റി, യു‌എ‌ഇ (649 ബില്യൻ ഡോളർ), പബ്ലിക് ഇൻ‌വെസ്റ്റ്മെന്റ്നിധി, സൗദി അറേബ്യ(430ബില്യൻ ഡോളർ), ഇൻ‌വെസ്റ്റ്മെന്റ് കോർപറേഷൻ ഓഫ് ദുബായ്, യു‌എ‌ഇ (302.2ബില്യൻ ഡോളർ), ഖത്തർ ഇൻ‌വെസ്റ്റ്മെന്റ് അതോറിറ്റി (295.2ബില്യൻ ഡോളർ), മുബാദല ഇൻ‌വെസ്റ്റ്മെന്റ് കമ്പനി, യു‌എ‌ഇ(243 ബില്യൻ ഡോളർ), ലിബിയൻ ഇൻ‌വെസ്റ്റ്മെന്റ് അതോറിറ്റി, ലിബിയ (67ബില്യൻ ഡോളർ), എമിറേറ്റ്സ് ഇൻ‌വെസ്റ്റ്മെന്റ് അതോറിറ്റി, യു‌എ‌ഇ (44.5ബില്യൻ ഡോളർ), മുംതലകത്ത് കമ്പനി, ബഹ്‌റൈൻ ( 18.7 ബില്യൻ ഡോളർ), ഒമാൻ ഇൻ‌വെസ്റ്റ്മെന്റ് അതോറിറ്റി, ഒമാൻ (17 ബില്യൻ ഡോളർ).

ലോകത്തെ മൊത്തം കരുതൽ നിധികളിൽ 32.4% അറബ് രാജ്യങ്ങളുടെ കരുതൽ നിധിയാണെന്നാണ് ഫോർബ് മാഗസിൻ നൽകുന്ന കണക്ക്. 8.6 ട്രില്യൻ ഡോളർ ആണ് അവരുടെ കൈവശമുള്ളത്.

കുവൈത്ത് കരുതൽ നിക്ഷേപം

ഭാവി ജനതയ്ക്കായി രാജ്യം കരുതിവയ്ക്കുന്ന നിധിയാണ് കുവൈത്ത് ഇൻ‌വെസ്റ്റ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലേത്. വാർഷിക വരുമാനത്തിന്റ 10% വർഷംതോറും ഈ നിധിയിലേക്ക് മാറ്റിവയ്ക്കുന്നു. 

1976ൽ അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആണ് അത് സംബന്ധിച്ച ഉത്തരവിട്ടത്. സുസ്ഥിര വികസനം ലക്ഷ്യമിട്ട് സാമ്പത്തിക വൈവിധ്യവൽക്കരണവും ആസൂത്രണവും കുവൈത്ത് ഇൻ‌വെസ്റ്റ്മെന്റ്അതോറിറ്റിയുടെ മേൽനോട്ടത്തിലാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com