ADVERTISEMENT

കുവൈത്ത് സിറ്റി∙രാജ്യത്തെ 900 സ്കൂളുകൾ സെപ്റ്റംബറിൽ പ്രവർത്തനത്തിനൊരുങ്ങുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷത്തിലേറെയായി പ്രവർത്തനം നിർത്തിവച്ച വിദ്യാലയങ്ങൾ സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി സംവിധാനങ്ങളൊക്കെ ഒരുക്കി വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ സൗകര്യ-ആസൂത്രണ വിഭാഗം അസി.അണ്ടർ സെക്രട്ടറി യാസീൻ അൽ യാസീൻ അറിയിച്ചു. അറ്റകുറ്റപ്പണികളെല്ലാം  പൂർത്തീകരിക്കും. പൂർണമായും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണങ്ങൾ പാലിച്ചാകും സ്കൂളുകൾ തുറക്കുക.

സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കാൻ തീരുമാനമായെങ്കിലും പഠനം സംബന്ധിച്ച് 3 നിർദേശങ്ങളാണ് പരിഗണനയിലുള്ളത്. 100% കുട്ടികളും സ്കൂളിൽ എത്തുന്ന സംവിധാനം, 50% കുട്ടികൾ ഓൺ‌ലൈനായും 50% സ്കൂളിൽ എത്തിയും പഠനം, 100% കുട്ടികളും ഓൺ‌ലൈനിൽ തുടരൽ എന്നിവയാണ് അവർ. സാഹചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാകും ഈ കാര്യത്തിൽ അന്തിമ തീരുമാനം. 

അതേസമയം പൊതുവിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസി.അണ്ടർസെക്രട്ടറി ഉസാമ അൽ സുൽത്താൻ പറഞ്ഞു. അക്കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യം ഇല്ല. അടുത്ത ഒരുവർഷം സുഗമമായ പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com