ADVERTISEMENT

ദോഹ∙ ചെറുപ്രായത്തിനിടെ ഇംഗ്ലിഷ് ഭാഷയിൽ പുസ്തകം എഴുതി ലോക ഓൺലൈൻ വിപണിയായ ആമസോണിലൂടെ പ്രസിദ്ധീകരിച്ച് ശ്രദ്ധേയായ ലൈബ അബ്ദുൽ ബാസിതിന് പ്രവാസി സംഘടനയായ മാഹി മുസ്‌ലീം വെൽഫയർ അസോസിയേഷൻ ആദരിച്ചു.

പത്തു വയസ്സുകാരിയായ മാഹി സ്വദേശിനി ലൈബയുടെ 'ഓർഡർ ഓഫ് ദ്  ഗാലക്‌സി- ദ് വാർ ഫോർ ദ് സ്റ്റോളൻ ബോയ്' എന്ന ഇംഗ്ലിഷ് പുസ്തകം ആമസോണിലൂടെയാണ് പ്രസിദ്ധീകരിച്ചത്. മാഹി പെരിങ്ങാടി സ്വദേശിയായ അബ്ദുൽ ബാസിതിന്റെയും, പാറക്കടവ് സ്വദേശിനിയായ തസ്‌നീം മുഹമ്മദിന്റെയും മകളായ ലൈബ ദോഹ ഒലീവിയ ഇന്റർനാഷനൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.

ദോഹയിലെ മുതിർന്ന എഴുത്തുകാരനും, പത്രപ്രവർത്തകനുമായ മുഹമ്മദ് പാറക്കടവിന്റെയും, പരേതനായ കെ.എം റഹീം സാഹിബിന്റെയും ചെറുമകളാണ് ലൈബ. ബലിപെരുന്നാൾ ദിനത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് റിജാൽ കിടാരൻ, ജനറൽ സെക്രട്ടറി ആഷിക്ക് മാഹി, ട്രഷറർ സുഹൈൽ മനോളി, വൈസ് പ്രസിഡന്റുമാരായ അർഷാദ് ഹുസൈൻ, റിസ്വാൻ ചാലക്കര, ദഅവ വിങ്  അംഗം മുബാറക് അബ്ദുൽ അഹദ്, സ്‌പോർട്‌സ് കൺവീനർ സാബിർ ടി.കെ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com