ADVERTISEMENT

ദോഹ∙2022 ഫിഫ ഖത്തർ ലോകകപ്പ് ഫൈനലിൽ കാമറൂണും ഖത്തറും നേർക്കുനേർ എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഖത്തർ ലെഗസി അംബാസഡറും കാമറൂൺ മുൻ സ്‌ട്രൈക്കറുമായ സാമുവൽ എറ്റോ.

ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രതീക്ഷ പ്രകടമാക്കിയത്. എക്കാലത്തെയും മികച്ച ലോകകപ്പ് തന്നെയാകും ഖത്തറിൽ നടക്കുകയെന്നതിൽ സംശയമില്ല. ഫൈനലിൽ ഖത്തറും കാമറൂണും തമ്മിൽ മത്സരിക്കണമെന്നതാണ് ആഗ്രഹമെന്നും സാമുവൽ വ്യക്തമാക്കി. 

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിൽ ദിവസേന രണ്ടു മത്സരങ്ങൾ കാണാൻ കാണികൾക്ക് സൗകര്യം ലഭിക്കുമെന്ന അപൂർവ അവസരവും ഖത്തർ ലോകകപ്പ് പ്രദാനം ചെയ്യുന്നുണ്ട്. ലോകകപ്പിനെത്തുന്ന കാണികൾക്ക്  മത്സരങ്ങൾ ആസ്വദിക്കാമെന്നു മാത്രമല്ല ഡിസംബറിൽ ഖത്തറിന്റെ കാലാവസ്ഥ മികച്ചതായതിനാൽ നല്ലൊരു അവധിക്കാലം കൂടിയാണ് ലഭിക്കുന്നതെന്നതിനാൽ അവസരങ്ങൾ നഷ്ടപ്പെടുത്തരുതെന്നും സാമൂവൽ ഓർമപ്പെടുത്തി.

English Summary : Samuel Eto hopes for a Cameroon versus Qatar World Cup final in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com