ADVERTISEMENT

അബുദാബി∙ കോവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ സിനോഫാം വാക്സീൻ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പഠനം. ആൽഫ, ബീറ്റ വകഭേദങ്ങളെയും പ്രതിരോധിക്കാൻ വാക്സീനു കഴിഞ്ഞിട്ടുണ്ട്. 

ശ്രീലങ്കയിലെ ശ്രീ ജയവർധനപുരെ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണത്തിലാണ് സിനോഫാം വാക്സീൻ ഡെൽറ്റയെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്നു കണ്ടെത്തിയത്. കോവിഡ് വന്ന് രോഗമുക്തി നേടിയ ഒരാൾക്കുണ്ടാകുന്ന ആന്റിബോഡി സിനോഫാം 2 ഡോസ് എടുത്തവർക്ക് ലഭിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടി.  യുഎഇയിൽ ഭൂരിഭാഗം പേരും സ്വീകരിച്ചത് സിനോഫാം വാക്സീനാണ്. 6 മാസത്തിനുശേഷം ബൂസ്റ്റർ എടുക്കാനും നിർദേശമുണ്ട്.

English Summary : Sinopharm vaccine highly efficient against Delta variant says University study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com