ADVERTISEMENT

ദുബായ്∙ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ഫ്ളൈ ദുബായ്, ഗൾഫ് എയർ വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. ആർക്കും പരുക്കേൽക്കുകയോ മറ്റു അനിഷ്ടസംഭവങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

 

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കിർഗിസ്ഥാനിലേക്ക് യാത്രക്കാരുമായിg പൊങ്ങാനാരുങ്ങിയ ഫ്ളൈ ദുബായ് വിമാനത്തിൻറെ ചിറകാണ് റൺവേയോട് അടുത്ത് കിടന്നിരുന്ന ഗൾഫ് എയർ വിമാനത്തിന്റെ ചിറകിൽ തട്ടിയത്. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി മറ്റൊരു വിമാനത്തിലേക്ക് മാറ്റി. അപകടമുണ്ടായ റൺവേ താൽക്കാലികമായി അടച്ചിട്ട് രണ്ടുമണിക്കൂറിനു ശേഷം തുറന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com