ADVERTISEMENT

അബുദാബി∙ 6 ദിവസം നീണ്ട പെരുന്നാൾ അവധിക്കു ശേഷം യുഎഇയിൽ സർക്കാർ ഓഫിസുകൾ ഇന്നു പ്രവർത്തനമാരംഭിക്കും. ‌വാരാന്ത്യ അവധി ഉൾപ്പെടെ 5 ദിവസത്തെ അവധിക്കുശേഷം സ്വകാര്യ സ്ഥാപനങ്ങൾ ഇന്നലെ തുറന്നിരുന്നു. കോവി‍‍ഡ് പശ്ചാത്തലത്തിൽ സർക്കാർ ഓഫിസുകളിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

പ്രധാനമായും എമിഗ്രേഷൻ, നഗരസഭ, ഗതാഗത വകുപ്പ്, ജലവൈദ്യുതി തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട വകുപ്പുകളിലാണ് തിരക്കു നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. എമിഗ്രേഷൻ അടക്കം ചില വകുപ്പുകളിൽ കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തി സേവനം സുഗമമാക്കും. പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുന്നവർക്കാണ് അബുദാബിയിൽ സർക്കാർ ഓഫിസുകളി‍ൽ പ്രവേശനമുള്ളത്.

ചില സ്വകാര്യ സ്ഥാപനങ്ങളും ഇത് പരിശോധിക്കുന്നുണ്ട്. ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇഡിഇ ഫേഷ്യൽ സ്കാനർ പരിശോധന നടത്തിയാണ് ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നത്. ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ വകുപ്പുകൾ പ്രോത്സാഹിപ്പിക്കുന്നത്.

ഓവർടൈം വേതനവും അവധിയുമില്ലാതെ ചെറുകിടക്കാർ

അവധി ദിനങ്ങളിൽ ചെറുകിട ഗ്രോസറി, റസ്റ്ററന്റ്, ടെക്സ്റ്റൈൽ ജീവനക്കാർക്ക് അവധിയോ ഓവർടൈം വേതനമോ ലഭിക്കുന്നില്ലെന്ന് പരാതി. ആശുപത്രി, പൊലീസ്, അഗ്നിശമന സേന, ജല, വൈദ്യുതി, സുരക്ഷാ വിഭാഗം, ഗ്രോസറി, സൂപ്പർമാർക്കറ്റ്, റസ്റ്ററന്റ് തുടങ്ങി അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് അവധി ദിനങ്ങളിലും പതിവുപോലെ ജോലി ചെയ്യേണ്ടി വന്നത്. ഇവർക്ക് പകരംഅവധിയോ ഓവർടൈമോ നൽകണമെന്നാണ് നിയമം.

English Summary: UAE Government offices reopen after eid holiday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com