ADVERTISEMENT

ജിസാൻ ∙ സൗദിയുടെ തെക്കുപടിഞ്ഞാറ് തുറമുഖ നഗരമായ ജിസാനിലേക്ക് ഇറാൻ പിന്തുണയുള്ള ഹൂത്തികൾ വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഡ്രോണുകളും ലക്ഷ്യം കാണുന്നതിന് മുമ്പ് തകർത്തതായി സൗദി സഖ്യ സേന അറിയിച്ചു. സിവിലിയന്മാരെയും തന്ത്ര പ്രധാന മേഖലകളെയും ലക്ഷ്യംവച്ച് ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. രാജ്യാന്തര നിയമങ്ങൾക്ക് വിധേയമായി ഭീഷണിയുടെ ഉറവിടം കണ്ടെത്തി നടപടികൾ കൈക്കൊള്ളുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നൽകി. 

അതേസമയം, യെമനിലെ പടിഞ്ഞാറൻ മാരിബ് ഗവർണറേറ്റിലെ അൽ മിഷ്ജഹ് പ്രദേശത്ത് യെമൻ ദേശീയ സൈന്യവുമായി നടന്ന പീരങ്കി ആക്രമണത്തിൽ 13 ഹൂത്തികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. അൽ മിഷ്ജഹ് മൈതാനിയിലെ സൈനിക കേന്ദ്രങ്ങളിൽ  മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തെ യെമൻ ദേശീയ സേന പ്രതിരോധിച്ച് പരാജയപ്പെടുത്തുകയായിരുന്നു. വിവിധ രാജ്യാന്തര-പ്രാദേശിക അറബ് ഇസ്‌ലാമിക് സംഘടനകളും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com