ADVERTISEMENT

അബുദാബി ∙ പണമിരട്ടിപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങളിലേർപ്പെട്ട ഒൻപത് അംഗസംഘത്തെ 10 വർഷത്തെ തടവിന് അദുബായി ക്രമിനൽ കോടതി ശിക്ഷിച്ചു. 18 ദശലക്ഷം ദിർഹമിമന്റെ വ്യാജകറൻസി–നാണയ വ്യാപാരത്തിലാണ് സംഘം ഏർപ്പെട്ടത്. ഇതൂകൂടാതെ, ഒാരോ പ്രതിക്കും 10 ദശലക്ഷം ദിർഹം വീതവും നിയമലംഘനത്തിൽ പങ്കാളികളായ ആറു കമ്പനികൾക്ക് 50 ദശലക്ഷം ദിർഹം വീതവും പിഴ ചുമത്തി.

പണമിരട്ടിപ്പ്, നികുതിവെട്ടിപ്പ്  എന്നീ കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതായി കോടതി കണ്ടെത്തി. ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് ഇവർ പണം കൈവശപ്പെടുത്തിയിരുന്നതെന്നും വ്യക്തമാക്കി. പ്രതികളിലൊരാൾ രാജ്യത്തിന് പുറത്ത് നിന്നുകൊണ്ടാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. 

English Summary: Abu Dhabi Criminal Court convicts 9 accused, 6 companies for money laundering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com