ADVERTISEMENT

ദോഹ∙വേനൽക്കാലത്തു വീട്ടിലെ  ഇലക്ട്രിക് ഉപകരണങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. തീപിടിത്തം ഒഴിവാക്കാൻ മുൻകരുതൽ എടുക്കണം. എയർകണ്ടീഷനർ, വെന്റിലേഷൻ ഫാനുകൾ എന്നിവയുടെ  അമിത ഉപയോഗം ഒഴിവാക്കണം.

ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ ശരിയായ രീതിയിൽ ചെയ്യാതിരിക്കുന്നതും ഡ്യൂപ്ലിക്കേറ്റ് സ്‌പെയർ പാർട്‌സുകൾ ഉപയോഗിക്കുന്നതും അപകടമുണ്ടാക്കും.

ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമാക്കണം

പാചകവാതക സിലിണ്ടറുകൾ സുരക്ഷിത സ്ഥലത്ത് വയ്ക്കണം.കുട്ടികളെ ഈ ഭാഗത്തേക്ക് വരാൻ അനുവദിക്കരുത്.

∙ഉപയോഗം കഴിഞ്ഞാൽ ശരിയായ രീതിയിൽ  ഓഫ് ചെയ്യണം.

∙സിലിണ്ടറിന് ചോർച്ചയുണ്ടെങ്കിൽ വേഗം കണ്ടെത്തി പരിഹരിക്കണം.

∙സിലിണ്ടറിന് സമീപം തീപ്പെട്ടി പോലുള്ള വസ്തുക്കൾ വയ്ക്കരുത്.

∙ഗ്യാസ് ചോർന്നാൽ വേഗം വാതിലുകളും ജനലുകളും തുറന്നിടണം. എക്‌സ്‌ഹോസ്റ്റ് ഫാനോ ഇലക്ട്രിക് സ്വിച്ചുകളോ ഓൺ ചെയ്യരുത്.

അടുക്കളയിലും വേണം ശ്രദ്ധ

∙അടുക്കളയിലെ ഫയർ ബ്ലാങ്കറ്റും എക്‌സ്റ്റിൻഗ്യൂഷറും പ്രവർത്തനസജ്ജമാണെന്ന് ഉറപ്പാക്കണം.

∙അടുക്കളയിൽ തീപിടിക്കുന്ന തരം വസ്തുക്കൾ സൂക്ഷിക്കരുത്. നൈലോൺ മിശ്രിത വസ്തുക്കളോ കനം കുറഞ്ഞ തുണികളോ ഉപയോഗിക്കരുത്.

∙എക്‌സ്‌ഹോസ്റ്റ് ഫാൻ വൃത്തിയായി സൂക്ഷിക്കണം.

∙എണ്ണ ഉപയോഗിക്കുമ്പോൾ പാനിൽ തീപിടിച്ചാൽ വെള്ളം ഒഴിക്കാതെ ഫയർ ബ്ലാങ്കറ്റു കൊണ്ടോ  കനമുള്ള അടപ്പു കൊണ്ടോ മൂടണം.

∙മാലിന്യനിക്ഷേപ പെട്ടിയിൽ തീപിടിച്ചാൽ നനഞ്ഞ തുണി കൊണ്ട് മൂടണം.

വീട്ടു നമ്പറും അഡ്രസും കൈയിൽ കരുതാം

∙വീടിന് പുറത്തേക്കിറങ്ങുമ്പോൾ താമസിക്കുന്ന കെട്ടിട നമ്പർ, സ്ട്രീറ്റ് നമ്പർ, സോൺ നമ്പർ തുടങ്ങി പൂർണ മേൽവിലാസം സൂക്ഷിക്കണം. . വീട്ടിനുളളിലോ കെട്ടിടത്തിലോ തീപിടിത്തമുണ്ടായാൽ  999 നമ്പറിൽ സഹായം തേടണം.

∙ഫയർ എക്‌സ്റ്റിൻഗ്യൂഷർ,ഫയർ ബ്ലാങ്കറ്റ്, പ്രാഥമിക ശുശ്രൂഷ കിറ്റ് എന്നിവ വീട്ടിൽ സൂക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com