ADVERTISEMENT

അബുദാബി ∙ വിവാഹ മോചനം കുറയ്ക്കുന്നതിനായി ‘തെഗാവ’ എന്ന പേരിൽ ഡിജിറ്റൽ പോർട്ടലിനു തുടക്കമിട്ടു. വിവാഹത്തിനുശേഷമുള്ള ആദ്യ 4 വർഷങ്ങളിൽ 62% ഇമറാത്തി ദമ്പതികളും വിവാഹമോചനം നേടുന്നുവെന്ന പഠനത്തെ തുടർന്നാണ് നടപടി.

വിദഗ്ധരുടെ  സഹായത്തോടെ  പ്രശ്നങ്ങൾ പരിഹരിക്കാനായാൽ വിവാഹമോചനം കുറയുമെന്നാണ് നിഗമനം. കുടുംബവികസന ഫൗണ്ടേഷന്റെ സഹായത്തോടെ സാമൂഹിക വികസന വിഭാഗമാണ് (ഡിസിഡി) തെഗാവ പദ്ധതിക്കു തുടക്കം കുറിച്ചത്.

പ്രശ്നങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് പ്രശ്നപരിഹാരം സാധ്യമാക്കുകയും മാർഗനിർദേശം നൽകുകയുമാണ് തെഗാവയുടെ ലക്ഷ്യം.

English Summary: ‘Tegahwa’ initiative aims to reduce divorce rates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com