ADVERTISEMENT

ദുബായ് ∙ റോപ് വേ പദ്ധതിയുമായി ഗതാഗതമേഖലയിൽ മറ്റൊരു കുതിപ്പിന് ദുബായ്. ഇതുസംബന്ധിച്ച കരാറിൽ ഫ്രഞ്ച് കമ്പനിയായ എംഎൻഡിയുമായി ആർടിഎ ഒപ്പുവച്ചു. എംഎൻഡി ചീഫ് എക്സിക്യൂട്ടീവ് സേവ്യർ ഗാലറ്റ് ലാവല്ലെ, റെയിൽ ഏജൻസി സിഇഒ: അബ്ദുൽ െമാഹ്സിൻ ഇബ്രാഹിം യൂനസ് എന്നിവരാണ് ഒപ്പുവച്ചത്.

rta
ചിത്രം കടപ്പാട്: ആർടിഎ.

ഉരുക്കുവടത്തിലൂടെ സഞ്ചരിക്കുന്ന ഡ്രൈവറില്ലാ പോഡുകൾക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗമുണ്ടാകും. ദുബായ് മെട്രോയ്ക്കും ഡ്രൈവറില്ല. ദുബായിലെ സാഹചര്യങ്ങൾക്കു യോജിച്ചവിധമാകും രൂപകൽപന. നൂതന സാങ്കേതികവിദ്യയോടു കൂടിയ കാബ് ലൈൻ സംവിധാമൊരുക്കാനാണു പദ്ധതിയെന്ന് സേവ്യർ ഗാലറ്റ് ലാവല്ലെ വ്യക്തമാക്കി.

ഷാർജയിൽ സ്കൈ പോഡ് പദ്ധതിയും പുരോഗമിക്കുകയാണ്. മരുഭൂമിയിലെ സാഹചര്യങ്ങളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന സ്കൈ പോഡിന്റെ പ്രാഥമിക പരീക്ഷണ ഘട്ടങ്ങൾ വിജയമായിരുന്നു.

English Summary: Dubai to explore new, high-speed ropeway transport system.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com