ADVERTISEMENT

ഷാർജ ∙ യൂറോപ്പ് ട്രാവൽസ് ആൻഡ് ടൂർസിന്റെ യുഎഇയിലെ ആദ്യ ഓഫിസ് ഷാർജ മുവൈലയിലെ സഫാരി മാളിൽ തുടങ്ങി. ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ഷെയ്ഖ് സാലിം ബിൻ അബ്ദുൽ ‍റഹ്മാൻ സാലിം അൽഖാസ്മി ഉദ്ഘാടനം ചെയ്തു.

സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്‌, എംഡി ‍ സൈനുൽ ആബിദീൻ, യൂറോപ്പ് ട്രാവൽസ് ജനറൽ മാനേജർ മുഹമ്മദ് ബഷീർ എന്നിവരും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, കെഎംസിസി യുഎഇ പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ തുടങ്ങിയവരും പങ്കെടുത്തു. വാക്സിനേഷൻ കൂടുതൽ വ്യാപകമാകുന്നതോ മേഖലകളെല്ലാം സജീവമാകുമെന്നതിനാലാണ് യുഎഇയിൽ ശാഖ തുറന്നതെന്ന് ചെയർമാൻ അബൂബക്കർ മടപ്പാട്ട് പറഞ്ഞു.

സഫാരി ഗ്രൂപ്പ് 2008ൽ ആരംഭിച്ചതാണ് യൂറോപ്പ് ട്രാവൽസ് ആൻഡ് ടൂർസ്. ബജറ്റിന് യോജിച്ച രീതിയിൽ ഇഷ്ടമനുസരിച്ച് തയാറാക്കിയ യാത്രാപദ്ധതികൾ നൽകുകയാണ് ലക്ഷ്യമെന്ന് യൂറോപ്പ് ട്രാവൽസ് ജനറൽ മാനേജർ മുഹമ്മദ് ബഷീർ അറിയിച്ചു. വീസ സേവനം, ഹോട്ടൽ ബുക്കിങ് ആൻഡ് ഹോളിഡേ പാക്കേജ്, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളും നൽകുമെന്ന് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com