ADVERTISEMENT

അജ്മാൻ ∙  മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി ഹംസ പൊതുവത്ത് (35) അജ്മാനിൽ അന്തരിച്ചു. കഴിഞ്ഞ നാല് വർഷത്തോളമായി അജ്മാനില്‍ ഫാർമസിസ്റ്റാണ്. 

സൗമ്യമായ പെരുമാറ്റം കൊണ്ടും ക്രിയാത്മകമായ ഇടപെടൽ കൊണ്ടും ശ്രദ്ധേയനായിരുന്നു. നാട്ടിലെ അർഹരായവർക്ക്  സൗജന്യ മരുന്ന് എത്തിച്ചുകൊടുക്കുന്നതുൾപ്പെടെ  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് സുഹൃത്തുക്കൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തെന്നലയിലെ പൗര പ്രമുഖൻ പൊതുവത്ത് മരക്കാർ ഹാജിയുടെ അഞ്ചു മക്കളിൽ രണ്ടാമനാണ്. കുഞ്ഞീരം ഹജ്ജുമ്മയാണ് മാതാവ്. ഭാര്യ: ജസീല തന്സി. മക്കൾ: മുഹമ്മദ്‌ അസ്മിൽ, ആയിഷ അസ്മിന. സഹോദരങ്ങൾ: ഷരീഫ്,  ഷൌക്കത്ത്, ഹസീന, ഫാത്തിമ സുഹറ.

English Summary : Hamsa Pothuvath died in Ajman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com