ADVERTISEMENT

ദമാം ∙ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നീറ്റ് പരീക്ഷക്ക് സൗദിയിലും സെന്റർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി സമ്മാൻ പുരസ്കാര ജേതാവും വ്യവസായിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതിയെ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയിൽപ്പെട്ട്, 2020ൽ പരീക്ഷ കഴിഞ്ഞ കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ നഷ്ടമായി. ഇത്തവണയും സാഹചര്യം അനുകൂലമല്ല. ജിസിസിയിൽ കുവൈത്തിലും യുഎഇയിലും സെന്ററുകൾ ഉണ്ടെങ്കിലും സൗദിയിൽ നിന്ന് അങ്ങോട്ടുള്ള യാത്രകളും തിരിച്ചു വരവും സാധ്യമല്ല. മാത്രമല്ല ഒരു ഡോസ് മാത്രം വാക്സീൻ സ്വീകരിച്ച കുട്ടികൾ കുവൈത്തിൽ എത്തിയാൽ ക്വാറന്റീനും നിർബന്ധമാകും.

കോവിഡ് കാലഘട്ടത്തിൽ പ്രവാസി കുടുബങ്ങളുടെ സാമ്പത്തികബാധ്യതയോടൊപ്പം മാനസികസമ്മർദവും കൂട്ടുകയാണ് ചെയ്യുക. റജിസ്ട്രേഷൻ അവസാനിക്കാൻ കേവലം 10 ദിവസം മാത്രമുള്ളതിനാൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com