ADVERTISEMENT

ദോഹ∙  രാജ്യത്ത് ഫുഡ് സേഫ്റ്റി അതോറിറ്റി ഉടൻ നിലവിൽ വരുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബെ. ഏറ്റവും സുസ്ഥിരവും മത്സരപരവുമായ ഭക്ഷ്യ സംവിധാനം വാർത്തെടുക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും മന്ത്രി. വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും രാജ്യത്തിന്റെ മുഖ്യ പരിഗണനകളിലൊന്നാണ്.

അപകടസാധ്യതകളുടെ വിലയിരുത്തൽ, പരിശോധന, നിയന്ത്രണം, ഭക്ഷ്യ മാനദണ്ഡങ്ങളുടെ പരിരക്ഷ എന്നിവ അടിസ്ഥാനമാക്കി ആധുനിക സമീപനം പിന്തുടരും.. സെപ്റ്റംബറിൽ ന യുഎൻ ഭക്ഷ്യ സംവിധാന ഉച്ചകോടിക്ക് മുന്നോടിയായി റോമിൽ ആരംഭിച്ച ത്രിദിന ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റകളും ഒറ്റ ഡിജിറ്റൽ സംവിധാനത്തിനു കീഴിൽ തന്നെ ശേഖരിക്കാനും സംയോജിപ്പിക്കാനും സാധ്യമാകുന്ന ദേശീയ ഭക്ഷ്യ സുരക്ഷാ അനലിറ്റിക്‌സ് സംവിധാനവും പൂർത്തിയായി കഴിഞ്ഞു.

വൈവിധ്യവൽക്കരണത്തിലൂടെയും മത്സരക്ഷമതയിലൂടെയും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പുരോഗതികളിലുള്ള സന്തുലിതാവസ്ഥ നിലനിർത്തി ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള നടപടികളിലുമാണ് രാജ്യം. രാജ്യത്തിന്റെ നിലവിലെ ഭക്ഷ്യ സംവിധാനം ഫലപ്രദവും വിജയകരവുമാണ്. പ്രാദേശിക കാർഷിക ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടാനുള്ള പദ്ധതികൾ പുരോഗതിയിലാണ്.  ചില ഉൽപന്നങ്ങളിൽ രാജ്യം സ്വയം പര്യാപ്തത കൈവരിച്ചു കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യ മാലിന്യങ്ങൾ കുറയ്ക്കാനുള്ള നടപടികളും പുരോഗതിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com