ADVERTISEMENT

റിയാദ് ∙ സൗദിയിൽ ഇന്ന് 1,334  പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 മരണവും റിപോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 1,079  ആണ്. 11,380 സജീവ രോഗികൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ആശുപത്രിയിൽ കഴിയുന്നു. ഇവരിൽ 1,406  പേരുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ഗുരുതര രോഗികളുടെ എണ്ണത്തിൽ 13 പേർ കുറഞ്ഞതായും മന്ത്രാലയം അറിയിച്ചു.

 

ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 522,108  ഉം രോഗമുക്തി നേടിയവർ 502,528  ഉം, മരണസംഖ്യം 8,200  ഉം ആയി.  പുതുതായി നടത്തിയ 108,462 കോവിഡ് പരിശോധനകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 24,683,086 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കി. സൗദിയിൽ ഇതുവരെ 18,444,602 പേർ ആദ്യ ഡോസും 7,207,382 പേർ രണ്ടാം ഡോസും വാക്സീൻ സ്വീകരിച്ചു. 1,448,871 കുട്ടികൾക്കും വാക്സിനേഷൻ നൽകിയാതായി മന്ത്രാലയം പറഞ്ഞു. 

 

ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് കിഴക്കൻ പ്രവിശ്യയിലാണ്; 271 പേർ. ഗുരുതര രോഗികളുടെ എണ്ണത്തിൽ റിയാദാണ് മുന്നിൽ; 296 പേർ. ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റു പ്രദേശങ്ങളിലെ പ്രവിശ്യ തിരിച്ചുള്ള കണക്ക്: റിയാദ്  260, മക്ക 239  അസീർ 127, അൽ ഖസീം 86, ജിസാൻ 82,  മദീന 67, ഹായിൽ 59, നജ്‌റാൻ 41, അൽബാഹ 33, വടക്കൻ പ്രവിശ്യ 32, തബൂക്ക് 25, അൽജൗഫ് 12  എന്നിങ്ങനെയാണ്. ഇവിടങ്ങളിലെ ഗരുതര രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 275, മക്ക 249,  അസീർ 195,  അൽഖസീം 101, ജിസാൻ 78, മദീന 71,  നജ്‌റാൻ 48, ഹായിൽ 32, വടക്കൻ പ്രവിശ്യ 21, തബൂക്ക് 20,  അൽബാഹ 11, അൽജൗഫ് 8  എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി.

 

വാക്സീനേഷൻ സ്വീകരിക്കുന്നതിന് മുമ്പോ ശേഷമോ മറ്റേതെങ്കിലും ഔഷധങ്ങൾ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com