ADVERTISEMENT

അബുദാബി ∙ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദികൾക്കു സഹായം എന്നിവ തടയുന്നതിന് അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾക്കു മാർഗനിർദേശങ്ങളുമായി യുഎഇ സെൻട്രൽ ബാങ്ക്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക ഉപരോധം ഉൾപ്പെടെ കടുത്ത നടപടിയുണ്ടാകും.

കുറ്റകൃത്യത്തിൽ പങ്കാളികളാകുന്ന സാമ്പത്തികേതര സ്ഥാപനങ്ങൾ, പ്രഫഷനലുകൾ എന്നിവർക്കെതിരെയും നടപടിയുണ്ടാകും. കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളെയും കർശന നിരീക്ഷണ വിധേയമാക്കും. യുഎഇ വിദേശകാര്യ, രാജ്യാന്തര മന്ത്രാലയത്തിനു കീഴിൽ ആന്റി മണി ലോണ്ടറിങ് ആൻഡ് കൗണ്ടറിങ് ദ് ഫിനാൻസിങ് ഓഫ് ടെററിസം എന്ന എക്സിക്യൂട്ടീവ് ഓഫിസിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ.

അപകട നിരീക്ഷണ സംവിധാനം, ജീവനക്കാർക്കുള്ള പ്രത്യേക പരിശീലനം തുടങ്ങി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി അറിയിക്കണം. ധനകാര്യ ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾ എക്സിക്യൂട്ടീവ്  ഓഫിസിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.

ഐക്യരാഷ്ട്രസംഘടനയുടെ ഏകീകൃത പട്ടികയും പ്രാദേശിക ഭീകരവാദ പട്ടികയും അവയിൽ മാറ്റങ്ങളും യഥാസമയം എക്സിക്യൂട്ടീവ് ഓഫിസ് സ്ഥാപനങ്ങളെ അറിയിക്കും. സാമ്പത്തിക ഇടപാടുകൾ നടക്കുമ്പോൾ ഈ പട്ടികയിലുള്ളവരുണ്ടോ എന്നു പരിശോധിക്കും.

കണ്ടെത്തിയാൽ മുൻകൂർ അറിയിപ്പ് കൂടാതെ 24 മണിക്കൂറിനകം ഫണ്ടുകൾ മരവിപ്പിക്കണം. വിവരം സെൻട്രൽ ബാങ്കിനെയും എക്സിക്യൂട്ടീവ് ഓഫിസിനെയും അറിയിക്കുകയും രേഖകൾ കൈമാറുകയും വേണം.

English Summary: UAE Central Bank issues new guidelines on implementing sanctions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com