ADVERTISEMENT

ദുബായ്∙ യാത്രാവിലക്കിൽ നാട്ടിൽ കുടുങ്ങിയവരെ ലക്ഷ്യമിട്ട് വ്യാജ ഓൺലൈൻ സംഘങ്ങൾ തട്ടിപ്പ് നടത്തുന്നതായി പരാതി. ഡൽഹിയിലെ യുഎഇ എംബസിയുടെ വ്യാജ സൈറ്റ് സൃഷ്ടിച്ചാണ് തട്ടിപ്പ്.

യുഎഇയിലേക്ക് മടങ്ങാൻ അനുമതി ശരിയാക്കാം എന്നറിയിച്ചാണഅ കബളിപ്പിക്കുന്നത്. ഒരാൾക്ക് ശരാശരി 8000 രൂപയാണ് ഈടാക്കുന്നത്. ഓൺലൈൻ തട്ടിപ്പിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ന്യൂഡൽഹിയിലെ യുഎഇ എംബസി അധികൃതർ മുന്നറിയിപ്പും നൽകി.

https://www.mofaic.gov.ae/en/missions/new-delhi യുഎഇ എംബസിയുടെ യഥാർഥ സൈറ്റ് വിലാസം. എന്നാൽ ഇത് അറിയാത്തവർ ഗൂഗിളിൽ യുഎഇ എംബസി ഇൻ ഇന്ത്യ എന്ന് പരതുമ്പോൾ തെളിയുന്ന ഇതര സൈറ്റാണ് അപകടത്തിനിടയാക്കുന്നത്. കേരളത്തിലെ മുൻമന്ത്രിയുടെ മകനും ഭാര്യയ്ക്കും ഇതിലൂടെ പണം നഷ്ടമായി.

English Summary: Fake website of UAE Embassy in India blocked after COVID travel scam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com