ADVERTISEMENT

ദുബായ് ∙ മികച്ച സർഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര മത്സരമായ ഇൻഡിവുഡ് ടാലന്റ് ഹണ്ട് മത്സരങ്ങളുടെ ഈ വർഷത്തെ റജിസ്ട്രേഷനുകൾ ആരംഭിച്ചു. സെപ്റ്റംബർ 10 വരെയാണ് റജിസ്‌ട്രേഷൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ ആധുനിക വെർച്ച്വൽ സാങ്കേതിക വിദ്യയിലൂടെയാണ് ഈ വർഷത്തെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്ന മത്സരാർഥികൾക്ക് സിനിമാ ലോകത്തേക്കുള്ള പ്രവേശന കവാടം എന്ന സമാനതകളില്ലാത്ത ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. ഇത്തരത്തിൽ കഴിവ് പ്രകടിപ്പിച്ച അഞ്ഞൂറോളം പേരാണ് ഇന്ന് സിനിമാ മേഖലയിൽ അഭിമാനകരമായി പ്രവർത്തിക്കുന്നത്. അഞ്ചു വർഷത്തിനിടയിൽ അൻപതിനായിരത്തോളം മത്സരാർഥികളാണ് ഈ ടാലന്റ് ഹണ്ടിൽ പങ്കാളികളായത്. 2021 ലെ ഗ്രാൻഡ്ഫിനാലെ നടക്കുന്നത് ഡിസംബർ 10 നും 11 നും ആയിരിക്കും. ഇതിലേക്കുള്ള ഓൺലൈൻ റജിസ്ട്രേഷനുകളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 

യുഎഇ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പ്രായപരിധി കണക്കാക്കി മത്സരം നാല് വിഭാഗങ്ങളിലാണ്. 2016 ൽ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ആദ്യം ഇൻഡിവുഡ് ടാലന്റ് ഹണ്ട് തുടങ്ങിയത്. കഴിഞ്ഞവർഷം, കോവിഡ്  പശ്ചാത്തലത്തിൽ മത്സരങ്ങൾ ഓൺലൈൻ വഴിയായിരുന്നു .

ഇന്ത്യൻ ചലച്ചിത്രങ്ങളെ ആഗോളതലത്തിൽ ബ്രാൻഡുചെയ്യാനും ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ വിപണിയുടെ വേദിയായി മാറ്റാനും  ലക്ഷ്യമിടുന്ന  പത്ത്  ബില്യൺ യുഎസ് ഡോളർ പദ്ധതിയായ ‘പ്രോജക്ട് ഇൻഡിവുഡിന്റെ’ ഭാഗമായാണ് 'ഇൻഡിവുഡ് ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നത്.

മത്സര ഇനങ്ങൾ

സംഗീതം, സംഗീതഉപകരണങ്ങൾ, നൃത്തം ,ചലച്ചിത്ര നിർമ്മാണം, മോണോ ഡ്രാമ- അഭിനയ മത്സരം, ഷോർട്ട് ഫിലിം മത്സരം, ചിത്രരചന, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സോഷ്യൽ മീഡിയ, കൂടാതെ ജനറൽ വിഭാഗത്തിൽ സ്റ്റാൻഡ് അപ്പ്  കോമഡി, മറൈൻ ക്വിസ്, മാജിക് മത്സരം എന്നിവയും നടക്കും.

വിധി നിർണയം രണ്ട് ഘട്ടങ്ങളിലായി

ആദ്യഘട്ടം ഓൺലൈൻ വോട്ടിംഗ് അടിസ്ഥാനത്തിൽ. അതിൽ 50% ഓൺലൈൻ വഴിയും 50% വിധികർത്താക്കളും നിർണ്ണയിക്കും. എന്നാൽ രണ്ടാം ഘട്ടത്തിൽ നൂറുശതമാനവും വിധികർത്താക്കൾ ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത്.

മത്സരം വെർച്ച്വൽ ആയി

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്താണ് ഇൻഡിവുഡ്  ടാലന്റ് ഹണ്ട് 2021 വെർച്വലായി നടത്തേണ്ടി വരുന്നതെന്ന് ഇൻഡിവുഡ് ടാലന്റ് ഹണ്ട് സ്ഥാപകനും, സംവിധായകനുമായ ഡോ. സോഹൻ റോയ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ വെർച്വൽ എഡിഷൻ ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നും പങ്കെടുത്ത മത്സരാർഥികളുടെ എണ്ണം പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു. ഊർജ്ജസ്വലതയും  സർഗ്ഗാത്മകതയും  പ്രതിഭയും കൊണ്ട്  തിളങ്ങുന്ന  യുവത്വങ്ങൾക്ക് അവരുടെ കഴിവുകൾ ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുവാൻ സാധിക്കുക എന്നത് ഏറെ  അവിസ്മരണീയമാണ്. പ്രൗഢഗംഭീരമായ കലാമാമാങ്കം അരങ്ങേറുന്ന ഈ പ്ലാറ്റ്ഫോമിൽ പങ്കെടുക്കുവാനും  ഈ അവിസ്മരണീയമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനും താൽപര്യമുള്ള എല്ലാ വിദ്യാർഥികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.indywoodtalenthunt.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com