ADVERTISEMENT

ദുബായ് ∙ ശാന്തിഗിരി ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ യുഎഇയിലെ ആദ്യ പോസ്റ്റ് കോവിഡ് കെയർ ആയുർവേദിക് ക്ലിനിക് ദുബായ് മോട്ടോർ സിറ്റിയിൽ ആരംഭിച്ചു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി ഉദ്ഘാടനം ചെയ്തു. കോവിഡിനു ശേഷം ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുള്ള സുഖചികിത്സാ കേന്ദ്രമാണിത്. 

ആയുർവേദത്തിന്റെ പുണ്യം അനുഭവിക്കാൻ യുഎഇയിൽ അവസരമൊരുക്കാനായതിൽ അഭിമാനമുണ്ടെന്ന് ലൂത്ത ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം സഈദ് ലൂത്ത പറഞ്ഞു. 

ആയുഷ് മന്ത്രാലയത്തിന് കീഴിൽ ആയുർവേദ, യോഗ, നാച്ചുറോപതി, യുനാനി, സിദ്ധ, ഹോമിയോ എന്നീ സമാന്തര ചികിത്സാ രീതികൾ നേരത്തെ തന്നെ ശാന്തിഗിരി ഇന്ത്യയിൽ ആരംഭിച്ചിരുന്നു. മെഡിക്കൽ ഡയറക്ടർ ഡോ. ശുഭ കാവിലെ വീട്ടിൽ, ആയുർവേദ പ്രാക്റ്റീഷണർ ഡോ. അഭിരാമി സന്തോഷ് എന്നിവർ പങ്കെടുത്തു.

English Summary : Santhigiri Holistic Health Center launches UAE's first comprehensive Ayurvedic post-covid care clinic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com