ADVERTISEMENT

അബുദാബി∙ അപകടസ്ഥലത്തു കൂട്ടംകൂടുന്നത് രക്ഷാപ്രവർത്തനങ്ങൾക്കു തടസ്സമാകുന്നെന്ന് അബുദാബി പൊലീസ്. ആംബുലൻസ്, പൊലീസ്, അഗ്നിശമനസേന തുടങ്ങി രക്ഷാദൗത്യസംഘത്തിന്റെ വാഹനം യഥാസമയം എത്താനായില്ലെങ്കിൽ വിലപ്പെട്ട ജീവൻ നഷ്ടപ്പെടാം. പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നൽകാൻ വൈകുന്നത് അപകട തോത് കൂട്ടും.

അപകട സ്ഥലത്ത് ജനങ്ങൾ തിങ്ങിക്കൂടുന്നതു കൂട്ടംകൂടുന്നത് നിയമവിരുദ്ധവും അപകടകരവുമാണെന്നും പൊലീസ് പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് മറ്റു വാഹനങ്ങൾ നിർത്തിയിടുന്നതും വേഗം കുറയ്ക്കുന്നതും അപകട സാധ്യത കൂട്ടുന്നുണ്ട്.

നിയമലംഘകർക്ക് 1000 ദിർഹമാണ് പിഴ. അപകട ദൃശ്യവും ചിത്രവും പകർത്തുന്നവർക്കും അവ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കും 1.5 ലക്ഷം ദിർഹം പിഴയുണ്ടെന്നും ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com