ADVERTISEMENT

ദുബായ് ∙ നീണ്ട ഇടവേളയ്ക്കു  ശേഷം നാട്ടിൽ നിന്നും ദുബായിലെത്തിത്തിയ കലാകാരന്മാർക്ക് ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് സ്വീകരണം നൽകി. ഇസിഎച്ച് ഒരുക്കിയ 'വെൽകം ബായ്ക്ക്' എന്ന കലാസന്ധ്യയിൽ പങ്കെടുക്കാൻ വേണ്ടിയാണ് നാട്ടിൽ നിന്നു കലാകാരന്മാരായ വിനോദ് കോവൂർ, കൊല്ലം ഷാഫി ,ആബിദ് കണ്ണൂർ എന്നിവർ ദുബായിലെത്തിയത്.

 

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്‌ഘാടനം ചെയ്തു. ജീവനക്കാരും ഉപയോക്താക്കളും സംബന്ധിച്ച ചടങ്ങിൽ കേക്ക് മുറിച്ചും പാട്ട്  പാടിയും കലാകാരന്മാർ ചടങ്ങിനെ വർണാഭമാക്കി. അജയ്‌ഗോപാൽ, ഷെഫീല് കണ്ണൂർ, പി.എം. അബ്ദുറഹിമാൻ, മോനിഷ രവി , സോണിയ, ഫർഷാന , റിഹാബ് ഖാൻ , അനൂപ് നഹ എന്നിവർ സംബന്ധിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com