ADVERTISEMENT

ദോഹ∙ ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ആസാദ് കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഖത്തർ കെഎംസിസി രക്തദാന ക്യാംപ് നടത്തി. ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡൊണേഷൻ കേന്ദ്രവുമായി സഹകരിച്ച് കെഎംസിസി ഹാളിൽ നടത്തിയ ക്യാംപിൽ നൂറിലധികം പേർ പങ്കെടുത്തു.

ഐസിസി പ്രസിഡന്റ് ബാബുരാജ്, ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഐസിസി മാനേജിങ് കമ്മിറ്റി അംഗങ്ങളായ അനീഷ് ജോർജ്, അഫ്‌സൽ വടകര  എന്നിവർ ക്യാംപ് സന്ദർശിച്ചു. ഹമദ് കോർപറേഷൻ ബ്ലഡ് ഡൊണേഷൻ സെന്ററിന്റെ  സർട്ടിഫിക്കറ്റ്  കെഎംസിസി ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, ഹമദ് മെഡിക്കൽ ബ്ലഡ് ഡൊണേഷൻ സെന്റർ പ്രതിനിധി അബ്ദുൽ റഷീദ്  കൈമാറി.

സംസ്ഥാന ഭാരവാഹികളായ ഒ.എ കരീം, റഹീസ് പെരുമ്പ,ഹാരിസ് വടകര ,നസീർ അരീക്കൽ ,റയീസ് വയനാട്, മുസ്തഫ എലത്തൂർ
ജില്ലാ നേതാക്കളായ ബഷീർഖാൻ,ഇല്ല്യാസ് മാസ്റ്റർ, അബ്ദുൾനാസർ എൻ ടീ, നാസർ കൈതക്കാട്, പി.എ തലായി, ഫഹദ് കരിയാട്, താഹിർ താഹകുട്ടി, ഹംസ തിരുവനന്തപുരം  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com