ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ രണ്ട് ഡോസ് വാക്‌സീനേഷനുകള്‍ക്കിടയിലെ കാലാവധി ആറാഴ്ചയില്‍ നിന്ന് നാലാഴ്ചയായി കുറച്ചു. നാളെ (ബുധന്‍) മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാമത് ഡോസ് വാക്‌സീനായി തറസ്സുദ് പ്ലസ് ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്യാനാകും. 

അതേസമയം, മുന്‍ഗണനാ വിഭാഗത്തിലെ 45.8 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍ 76.3 ശതമാനവും ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചു. 2,710,21 പേരാണ് ഇതുവരെ വാക്സീന്‍ കുത്തിവെപ്പെടുത്തത്. ഇവരില്‍ 1,626,851 പേരും രണ്ടാമത് ഡോസ് വാക്സീനും സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com