ADVERTISEMENT

ദുബായ് ∙ ആരോഗ്യ-സുരക്ഷാ മേഖലകളിൽ പൂർണസജ്ജമായി എക്സ്പോ വേദി. കോവിഡ് സാഹചര്യങ്ങൾ മുൻനിർത്തിയുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഗതാഗതമേഖലയിലടക്കം ഹൈടെക് നിരീക്ഷണ സംവിധാനങ്ങളാണ് ഒരുങ്ങിയത്. പ്രത്യേക പരിശീലനം നേടിയ സൈനിക-പൊലീസ് കമാൻഡോകൾ രാത്രിയും പകലും ഉണ്ടാകും. ദുബായ് ദുരന്തനിവാരണ സമിതി ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്രമീകരണങ്ങൾ വിലയിരുത്തി. ജബൽഅലി സ്റ്റേഷനിൽ നിന്ന് എക്സ്പോ സ്റ്റേഷനിലേക്ക് അദ്ദേഹം യാത്ര നടത്തുകയും ചെയ്തു. 

dubai-expo-health-and-safety1

കോവിഡ് പരിശോധനകൾക്കും മറ്റുമായി 5 ലൈനുകളിലായി ഡ്രൈവ് ത്രൂ കേന്ദ്രങ്ങളുണ്ട്. പിസിആർ സ്ക്രീനിങ് കേന്ദ്രത്തിൽ ഒരു ദിവസം 10,000 പരിശോധനകൾ നടത്തി 4 മണിക്കൂറിനകം ഫലം ലഭ്യമാക്കും. ആരോഗ്യപരിശോധനകൾക്കും മറ്റുമായി എക്സ്പോയിൽ രാജ്യാന്തര നിലവാരമുള്ള മൂന്നു കേന്ദ്രങ്ങളാണുള്ളത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കേന്ദ്രങ്ങളിൽ എല്ലാ ദിവസവും രാത്രിയും പകലും വിദഗ്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും േസവനം ലഭ്യമാണ്. കോവിഡ് ലക്ഷണമുള്ളവരെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റും.

രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ആർടിഎ ചെയർമാൻ മത്തർ അൽ തായർ തുടങ്ങിയവരും ഉണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com