ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്തിലെ വൈദ്യുതി മീറ്ററുകൾ സ്മാർട്ട് ആക്കുന്ന പദ്ധതി അടുത്താഴ്ച തുടങ്ങും. 10 വർഷമായി ആലോചനയിലുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ 90,000 സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുക.

വൈദ്യുതി ദുരുപയോഗം കുറക്കുന്നതിനൊപ്പം വൈദ്യുതി ചാർജ് യഥാസമയം ലഭ്യമാകാനും പദ്ധതി സഹായിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.

സാൽമിയ മേഖലയിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. തുടർന്ന് ഹവല്ലി, ഫർവനിയ മേഖലകളിലെ മീറ്ററുകൾ സ്മാർട്ട് ആക്കും.വൈദ്യുതി വിതരണവും ജലവിതരണവും പൂർണമായി ഡിജിറ്റൈസ് ആകുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് മീറ്റർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com