ADVERTISEMENT

കുവൈത്ത് സിറ്റി∙ ഈ വർഷം ആദ്യ പകുതിയിൽ കുവൈത്ത് ജനസംഖ്യയിൽ 56300 വിദേശികൾ കുറഞ്ഞു. ജൂണിൽ അവസാനിച്ച 6 മാസത്തെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യ 46,28000 ആയതായി സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നു.

അർധവാർഷിക കണക്കനുസരിച്ച് ജനസംഖ്യയിൽ 0.9% കുറവാണ് രേഖപ്പെടുത്തിയത്. 2017ൽ 2.0%, 2018ൽ 2.7%, 2019ൽ 3.3% വളർച്ചയുണ്ടായ ജനസംഖ്യയിൽ 2020ൽ 2.2% കുറവുണ്ടായതായും കണക്കുകൾ തെളിയിക്കുന്നു. ഈ വർഷം ആദ്യപകുതിയിൽ സ്വദേശികളുടെ എണ്ണത്തിൽ 13,300 പേരുടെ വർധനയുണ്ട്.

അർധവാർഷിക കണക്കനുസരിച്ച് 0.9% വർധനയാണ് അത്. അതോടെ സ്വദേശികളുടെ എണ്ണം 14,73000 ആയി. 31,54000 ആണ് വിദേശികൾ. രാജ്യത്തെ തൊഴിൽ ശേഷി ഏകദേശം 28ലക്ഷം ആണ്. മൊത്തം ജനസംഖ്യയുടെ 60.5% ആണ് തൊഴിൽശേഷി. സ്വദേശി ജനസംഖ്യയിൽ 30.9ശതമാനവും വിദേശി ജനസംഖ്യയിൽ 74.2ശതമാനവും തൊഴിൽ രംഗത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com