ADVERTISEMENT

ദുബായ് ∙  മലബാറിലെ പാചക കലയോടു തൽപരരായ അഞ്ചു ലക്ഷം അംഗങ്ങളുടെ കൂട്ടായ്മയായ മലബാർ അടുക്കള ഇന്ത്യയിലും ഗൾഫിലുമായി 100 സ്ഥലങ്ങളിൽ രക്തദാന ക്യാംപുകളും സൗജന്യ മെഡിക്കൽ ക്യാംപുകളും നടത്തുന്നു. 

ഡൽഹി എയിംസിലെ മെയിൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാംപ്. കണ്ണൂരിൽ ഉദ്ഘാടനം നടന്നു.. തിങ്കളാഴ്ച കണ്ണൂർ ഗവൺമെന്റ് ആശുപത്രിയിൽ രക്ത ദാന ക്യാംപ് നടന്നു. കേരള ചീഫ് കോ ഒാർഡിനേറ്റർ മിസ്രിയ ആഷിഖ് നേതൃത്വം നൽകി, ഡൽഹി, ബഹ്റൈൻ, ദുബായ്,  ഖത്തര്‍, ബാംഗ്ലൂർ,  ഒമാൻ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ക്യാംപുകൾ നടക്കുമെന്നു ചെയർമാൻ മുഹമ്മദലി ചക്കോത്ത് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com