ADVERTISEMENT

ദോഹ∙ ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹന പൊതുലേല ത്തിന് തുടക്കമായി.  ദോഹ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പർ ഒന്നിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്സ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന് സമീപമാണ് ലേലം നടക്കുന്നത്. ഞായറാഴ്ച ആരംഭിച്ച ലേലം ഈ മാസം 30 വരെ നീളും. ഗതാഗത ജനറൽ ഡയറക്ടറേറ്റിന്റെ രേഖകളിൽ നിന്നും ഒഴിവാക്കപ്പെട്ട വാഹനങ്ങളും മെഷിനറികളും മോട്ടർസൈക്കിളുകളുമാണ് ലേലത്തിലുള്ളത്.

മന്ത്രാലയത്തിന്റെ വർക്ക് ഷോപ്പ് സാമഗ്രികളുടെ അവശിഷ്ടങ്ങളും ലേലത്തിലുണ്ട്. എല്ലാ ദിവസവും വൈകിട്ട് 4.00 മുതൽ രാത്രി 8.00 വരെയാണ് ലേലം. വർക്ക് ഷോപ്പ് സാമഗ്രികളുടെ അവശിഷ്ടങ്ങളും ഉപകരണങ്ങളും കേടായ ബാറ്ററികളുടെയും ലേലം നാളെ മാത്രമായിരിക്കും. വാഹനങ്ങളുടെ ലേലം വിൽപന തീരും വരും തുടരും. ലേലത്തിൽ പങ്കെടുക്കാൻ 3,000 റിയാൽ നൽകി ലേല കാർഡ് വാങ്ങണം.

ലേലം അവസാനിക്കുന്നതു വരെ കാർഡ് കൈവശം വയ്ക്കുകയും വാങ്ങലുകൾ നടത്തുകയും ചെയ്യാം. ലേലത്തിൽ വാങ്ങുന്ന സാധനങ്ങൾ അതേ സ്ഥലത്തുവച്ച് പുനർവിൽപന നടത്താനും പാടില്ലെന്നതുൾപ്പെടെ ലേലത്തിൽ പങ്കെടുക്കുന്നവർ നിശ്ചിത വ്യവസ്ഥകൾ പാലിച്ചിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com