ADVERTISEMENT

റിയാദ്∙ സൗദിയിൽ ക്വാറന്റീൻ 5 ദിവസമാക്കി കുറച്ചു. നേരത്തെ ഇത് 7 ദിവസമായിരുന്നു. ഈ മാസം 23ന് ഉച്ചയ്ക്ക് 12 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. സൗദി അറേബ്യ അംഗീകരിച്ച വാക്സീൻ എടുക്കാതെ എത്തുന്ന ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾ 5 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.

പ്രവാസികൾക്കും സന്ദർശകർക്കും നിയമം ബാധകം. യാത്രയ്ക്ക് 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം നിർബന്ധം. സൗദിയിൽ പ്രവേശിച്ച് 24 മണിക്കൂറിനകവും അഞ്ചാം ദിവസവും പിസിആർ പരിശോധന നടത്തണം. വാക്സീൻ എടുത്തവർക്ക് ക്വാറന്റീൻ വേണ്ട.

എന്നാൽ ഇവരോടൊപ്പം എത്തുന്ന 18 വയസ്സിൽ താഴെയുള്ള വാക്സീൻ എടുക്കാത്ത കുട്ടികൾ 5 ദിവസം ക്വാറന്റീനിൽ കഴിയണം. 8 വയസ്സിനു മുകളിലുള്ള ആശ്രിതർ അഞ്ചാം ദിവസം പിസിആർ ടെസ്റ്റ് എടുക്കൽ നിർബന്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com