ADVERTISEMENT

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 617 പേർ കോവിഡ്19 ബാധിതരായതായും 714 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു പേർ മരിച്ചതോടെ ആകെ മരണം 2066 ആയി. ആകെ രോഗികൾ: 7,30,135. രോഗമുക്തി നേടിയവർ: 7,21,367. വിവിധ രാജ്യക്കാരാണ് രോഗബാധിതർ. ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും വാക്സിനേഷൻ വ്യാപകമായി നടന്നുവരുന്നതായും അധികൃതർ പറഞ്ഞു.

യുഎഇയിൽ  3,51,718 പേർക്ക് കൂടി കോവിഡ് പരിശോധന യുഎഇയിൽ 3,51,718 പേർക്ക് കൂടി പിസിആർ പരിശോധന നടത്തിയതായി അധികൃതർ പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com