ADVERTISEMENT

ദോഹ∙ഖത്തർ ഇന്റർനാഷനൽ ബജയുടെ ഉദ്ഘാടന, സമാപന ചടങ്ങുകൾക്ക് 2022 ഫിഫ ഖത്തർ ലോകകപ്പ് വേദിയായ അൽ ബെയ്ത് സ്റ്റേഡിയം വേദിയാകും. ഈ മാസം 30 മുതൽ ഒക്ടോബർ രണ്ടു വരെയാണ് രാജ്യാന്തര മോട്ടർ സൈക്ലിങ് ഫെഡറേഷന്റെ (എഫ്‌ഐഎം) ബജാസ് ലോകകപ്പ് റൗണ്ടുകളിലൊന്നായ ഖത്തർ ഇന്റർനാഷനൽ ബജ നടക്കുന്നത്.

ഖത്തർ വേദിയാകുന്ന ബജയിൽ പങ്കെടുക്കാൻ ആറു രാജ്യങ്ങളിൽ നിന്നുള്ള 35 അപേക്ഷകളാണ് ലഭിച്ചത്. മൂന്നുഘട്ടങ്ങളിലായാണ് ഖത്തറിലെ മത്സരങ്ങൾ. 872.44 കിലോമീറ്റർ റൂട്ടിൽ 504.24 മത്സര കിലോമീറ്ററുകളാണുള്ളത്. ഖത്തർ മോട്ടർ ആൻഡ് മോട്ടർ സൈക്കിൾ ഫെഡറേഷൻ ആണ് ഖത്തർ ഇന്റർനാഷനൽ ബജയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

60,000 പേർക്ക് ഇരിക്കാവുന്ന അൽ ബെയ്ത് സ്റ്റേഡിയം 2022 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന വേദിയാണ്. പരമ്പരാഗത അറബ് കൂടാരങ്ങളായ ബെയ്ത് അൽ ഷാറിന്റെ മാതൃകയിൽ നിർമിച്ചിരിക്കുന്ന അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ സ്റ്റേഡിയം ഖത്തറിന്റെ ആതിഥേയ പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com