ADVERTISEMENT

ദുബായ് ∙ രൂപയുടെ വിനിമയനിരക്ക് 'കുത്തനെ കൂടിയത്' എക്സ്ചേഞ്ച് ജീവനക്കാർക്ക് ഇരുട്ടടിയായി. ഒരു ദിർഹത്തിന് 24.73 രൂപയെന്നു തെറ്റായി ഗൂഗിൾ സൈറ്റിൽ വന്നതോടെ മണി എക്സ്ചേഞ്ചുകളിലെ ഫോണുകൾക്ക് വിശ്രമമില്ലാതായി. സാങ്കേതിക പ്രശ്നമാണെന്ന മറുപടി നൽകി ജീവനക്കാർ വലഞ്ഞു.

പാക്കിസ്ഥാൻ രൂപയുടെ വിനിമയ നിരക്കും കുതിച്ചുയർന്നു. പണം അയയ്ക്കാൻ ബാങ്കുകളുടെ ആപ്ലിക്കേഷൻ തുറന്ന പലർക്കും തെറ്റ് മനസ്സിലായി. ഇന്ത്യൻ രൂപയുടെ യഥാർഥ വിനിയമനിരക്ക് 20ൽ താഴെയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു ദിർഹത്തിന് 19. 95 രൂപയായിരുന്നു പ്രമുഖ എക്സ്ചേഞ്ചിലെ നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com