ADVERTISEMENT

ദോഹ∙ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങൾ ഉൽപന്നങ്ങളുടെ വില വിവര പട്ടിക അറബിക് ഭാഷയിൽ പ്രദർശിപ്പിച്ചിരിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. റീട്ടെയ്ൽ ശാലകൾ, വെർച്വൽ വേദികൾ, അംഗീകൃത ഗാർഹിക സംരംഭങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്ത് വാണിജ്യ പ്രവർത്തനം നടത്തുന്ന എല്ലാവരും ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വില വിവര പട്ടിക അറബിക് ഭാഷയിൽ വ്യക്തമായി പ്രദർശിപ്പിക്കണം.

വിലവിവര പട്ടികയിൽ മറ്റു ഭാഷകൾ കൂടി ഉൾപ്പെടുത്താനുള്ള സാധ്യതയും ഉണ്ടായിരിക്കണം. 2008ലെ എട്ടാം നമ്പർ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാണിജ്യ സ്ഥാപനങ്ങൾ, റീട്ടെയിൽ ശാലകൾ, സമൂഹമാധ്യമങ്ങൾ, അംഗീകൃത ഗാർഹിക സംരംഭങ്ങൾ എന്നിവർക്കെല്ലാം വ്യവസ്ഥകൾ ബാധകമാണ്.

നിയമത്തിന്റെ മൂന്നാം വകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ടു വർഷത്തിൽ കവിയാത്ത ജയിൽ ശിക്ഷയും 3,000 റിയാലിൽ കുറയാത്തതും പത്തുലക്ഷം റിയാലിൽ കൂടാത്തതുമായ പിഴയും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒരു ശിക്ഷയോ അനുഭവിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com