ADVERTISEMENT

ദോഹ ∙ ഖത്തറില്‍ കോവിഡ് വാക്‌സീന്‍ രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസത്തില്‍ കൂടുതലായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചു. മദീന ഖലീഫ ഹെല്‍ത്ത് സെന്ററിലാണ് ബൂസ്റ്റര്‍ ഡോസ് വിതരണത്തിന് തുടക്കമിട്ടത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദേശീയ കോവിഡ് വാക്‌സിനേഷന് തുടക്കമിട്ടപ്പോള്‍ ഫൈസര്‍-ബയോടെക് കോവിഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ച സ്വദേശി പൗരനായ ഖത്തര്‍ സര്‍വകലാശാല മുന്‍ പ്രസിഡന്റ് ഡോ.അബ്ദുല്ല ജുമ അല്‍ഖുബൈസിക്കു തന്നെയാണ് ആദ്യ ബൂസ്റ്റര്‍ ഡോസും നല്‍കിയത്. 

ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സീന്‍ രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസത്തില്‍ കൂടുതലായ 65 വയസിന് മുകളിലുള്ളവര്‍, കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത രോഗമുള്ളവര്‍, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് മേഖലകളിലുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. 

ബൂസ്റ്റര്‍ ഡോസിന് അര്‍ഹമായവരെ പ്രാഥമിക പരിചരണ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ട് ബന്ധപ്പെടും. യോഗ്യമായവരില്‍ അധികൃതരുടെ അറിയിപ്പ് ലഭിക്കാത്തവരുണ്ടെങ്കില്‍ 4027 7077 എന്ന നമ്പറില്‍ വിളിച്ച് അനുമതി തേടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com