ഷാർജ ∙ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ രാജ്യാന്തര സമാധാന ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ശുഭ്ര വസ്ത്രധാരികളായി സ്കൂളിലെത്തിയ വിദ്യാർഥികൾ സമാധാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ക്യാംപസിൽ പരേഡ് നടത്തി.
പെയ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ.ഇബ്രാഹിം ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പിൽ ഡോ. മഞ്ജു റെജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ താഹിർ അലി, പ്രധാനാധ്യാപകരായ നാസ്നീൻ ഖാൻ , അലർ മേലു നെച്ച്യാർ, സൂപ്പർവൈസർമാരായ അബ്ദുർറഷീദ്, ഷീബ മുസ്തഫ, ഹലീം തുടങ്ങിയവർ നേതൃത്വം നൽകി.