ADVERTISEMENT

റിയാദ്∙ മലയാളി യുവാവിനെ വെടിവച്ച സൗദി പൗരന് 7 വർഷം തടവും പിഴയും. കൊല്ലം കുളപ്പാടം കളീക്കൽ മേലേതിൽ ജിലാനി മൻസിലിൽ മുഹമ്മദിനെ ആക്രമിച്ച കേസിലാണു സൗദി പ്രത്യേക കോടതിയുടെ വിധി. റിയാദിലെ വാദി ദവാസിറിൽ ഓഗസ്റ്റ് 12നായിരുന്നു സംഭവം.

വാഹനത്തിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ പോയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ 30 വയസ്സുകാരൻ തിരിച്ചെത്തി വെടിവയ്ക്കുകയായിരുന്നു. തുടയിൽ വെടിയേറ്റ മുഹമ്മദ് ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരുന്നു.

English Summary : 7 year jail term for Saudi man for shooting Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com