ADVERTISEMENT

അബുദാബി∙ മരുന്നും രക്തവും പറന്നെത്തിക്കാൻ അബുദാബിയിൽ ഡ്രോൺ വരുന്നു. വാക്സീനും മെഡിക്കൽ ഉപകരണങ്ങളും ഇതുവഴി എളുപ്പത്തിലും വേഗത്തിലും എത്തിക്കാനാകും. ഇതിനായി 2022ൽ അബുദാബിയിൽ 40 സ്റ്റേഷനുകൾ സജ്ജമാക്കും. ഡ്രോണുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കാനാണ് പദ്ധതിയെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

കോവിഡ് വാക്സീൻ എത്തിക്കാനും അടിയന്തര ഘട്ടങ്ങളിൽ രക്ത സാംപിളുകൾ വേഗത്തിൽ ലാബിൽ എത്തിച്ച് പരിശോധിക്കാനും ഇതുവഴി സാധിക്കുമെന്ന് ആരോഗ്യവിഭാഗം ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് പറഞ്ഞു. മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലയിൽ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന ആദ്യ നഗരമാകും അബുദാബി.

സ്കൈഗൊ, മറ്റേണനറ്റ്, ജനറൽ സിവിൽ ഏവിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പരിശീലന ഘട്ടം ഇതിനകം പൂർത്തിയാക്കി. രണ്ടാംഘട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

English Summary: Abu Dhabi to use drones to deliver medical supplies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com