ADVERTISEMENT

ദുബായ് ∙ ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന മാധ്യമപ്രവ‍ർത്തകന്‍ കെ. എം. റോയിയുടെ അനുസ്മരണം നടത്തി. 

സംഘടനാ ബോധമുളള മാധ്യമപ്രവർത്തകനായിരുന്നു കെ. എം. റോയ് എന്ന് ഐഎംഎഫ് കോ‍ഒാർഡിനേറ്റ‍‍ർ രാജുമാത്യു അനുസ്മരിച്ചു. മാധ്യമ മേഖലയില്‍ തൊഴിലാളികള്‍ക്കായി ശബ്ദം ഉയർത്തിയ മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് ജലീല്‍ പട്ടാമ്പിയും മനുഷ്യത്വത്തത്തോട് ചേർന്ന് നിന്ന രചനകളായിരുന്നു അദ്ദേഹത്തിന്‍റേതെന്ന് എം.സി.എ. നാസറും പറഞ്ഞു.

ഭാസ്ക‍ർ രാജ് , കെ.എം. അബ്ബാസ്, എല്‍വിസ് ചുമ്മാർ, സാദിഖ് കാവിൽ, എന്‍.എ.എം.ജാഫർ, റോയ് റാഫേല്‍,കെ. ആർ.അരുണ്‍, തന്‍സി ഹാഷിർ, ശ്രീരാജ്, പ്രമദ്, ജസിത, ശാന്തിനി, ശിഹാബ്, ഷിന്‍സ്, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com